Trending Now

വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍ :ബാഗില്‍ മദ്യക്കുപ്പിയും പണവും

Spread the love

 

പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍. ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി.

ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു.  പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം.

പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് തോന്നിയ സംശയമാണ് മദ്യക്കുപ്പിയും പണവും കണ്ടെത്തുവാന്‍ കഴിഞ്ഞത് . പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പോലീസും പറയുന്നു

error: Content is protected !!