
വര്‍ണശബളം ഈ നെല്‍ച്ചെടികള്‍ :ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി മാവര പാടശേഖര സമിതി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാന്‍ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി.
മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കര്‍ഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള വളര്‍ച്ച ജപ്പാന്‍ വയലറ്റിനുണ്ട്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനത്തിന്റെ ഉത്ഭവം ജപ്പാനിലാണ്.
ഉയര്‍ന്ന ധാതുക്കളുടെ സാന്നിധ്യത്തോടൊപ്പം വിവിധ പോഷകങ്ങളുടെ ഉറവിടം കൂടിയാണ് വയലറ്റ് നെല്ലിനമെന്ന് കൃഷി ഓഫീസര്‍ സി ലാലി സാക്ഷ്യപ്പെടുത്തി. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നം. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്ുകള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന ഫൈബര്‍ ചര്‍മത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീനും ഇരുമ്പും കൊണ്ട് സമ്പുഷ്ടമായ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണെന്നും കൃഷി ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന ഈര്‍പ്പമുള്ള പുഞ്ചനിലങ്ങളിലാണ് വളരുന്നത്. മാവര പാടശേഖരം ഉള്‍പ്പെട്ട പെരുമ്പുളിക്കല്‍ പ്രദേശത്ത് ഏകദേശം 15 ഹെക്ടറിലായി ജപ്പാന്‍ വയലറ്റ് കൂടാതെ ഉമ, ഭാഗ്യ നെല്ലിനങ്ങളുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ച് ‘തട്ട ബ്രാന്‍ഡ്’ പേരില്‍ വിപണിയില്‍ എത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
പാലിയേറ്റീവ് രോഗികള്‍ക്ക് സിനിമ പ്രദര്‍ശനം
പാലിയേറ്റീവ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി സിനിമ പ്രദര്‍ശിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള, മെഴുവേലി, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കന്‍ഡറി പാലിയേറ്റിവിന്റെ കീഴില്‍ വരുന്നവര്‍ക്കായിരുന്നു പ്രദര്‍ശനം. പി ആര്‍ പി സി ജില്ലാ രക്ഷാധികാരിയും മുന്‍ എംഎല്‍എ യുമായ രാജു എബ്രഹാം, എഡിഎം ബി.ജ്യോതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്ഥിരം സമിതി അംഗങ്ങളായ പോള്‍ രാജന്‍, ലാലി ജോണ്‍, തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ശ്രുതി, ഡോ. ജോസ്മിന യോഹന്നാന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
‘പഴമയും പുതുമയും’ തലമുറ സംഗമം
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ‘പഴമയും പുതുമയും’ തലമുറ സംഗമം നടത്തി. അരുവാപ്പുലം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിചന്ദ്രന്‍ അധ്യക്ഷയായി.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വയോജന അയല്‍ക്കൂട്ടങ്ങളും പുതുതലമുറയുടെ സഹായക സംഘവും പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ സിന്ധു, വി ശ്രീകുമാര്‍, ഷീബ സുധീര്‍, അംഗങ്ങളായ രഘു, ജോജു വര്‍ഗീസ്, മിനി, ടി ഡി സന്തോഷ്, അമ്പിളി സുരേഷ്, റ്റി വി ശ്രീലത , ബാബു എസ് നായര്‍, മിനി രാജീവ്, സ്മിത സന്തോഷ്, ജി ശ്രീകുമാര്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ വിനോദിനി എന്നിവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍
ജില്ലാ വ്യവസായ കേന്ദ്രത്തിലെ കെ-സ്വാന്‍ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി ഏപ്രില്‍ അഞ്ച്.
ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട-689641. ഫോണ്‍ : 04682214639, 2212219.
ജോബ് ഡ്രൈവ്
വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മാര്‍ച്ച് 29 ന് രാവിലെ ഒമ്പതിന് വെര്‍ച്വല്‍ ജോബ് ഡ്രൈവ് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ അഞ്ചിന് നഴ്‌സിംഗ് – പാരാമെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഏപ്രില്‍ 12 ന് പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കും വിര്‍ച്യുല്‍ ജോബ് ഡ്രൈവുകള്‍ നടക്കും. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.
ഓണ്‍ലൈന്‍ ലേലം
പത്തനംതിട്ട ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള ഒമ്പത് വാഹനങ്ങള്‍ ഏപ്രില്‍ ഒമ്പതിന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍ : 04682222630, www.mstcecommerce.com
‘കൃഷി സമൃദ്ധി’ യിലേക്ക് കുടംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളും
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രിയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകള്‍ കൃഷി സമൃദ്ധി പദ്ധതിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കി ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് കൃഷി ചെയ്യുന്നതിനായി നല്‍കിയ വിത്തുകളുടെ വിതരണോദ്ഘാടനം പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. ചേന, ചേമ്പ്, കാച്ചില്‍, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് വിതരണം ചെയ്തത്.
കൃഷി ഓഫീസര്‍ ലാലി സി പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം എ. കെ. സുരേഷ്, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ രാജി പ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പോള്‍ പി ജോസഫ്, കൃഷി അസിസ്റ്റന്റ് റീനരാജു, ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മാര്‍ച്ച് 31നകം ബൂത്ത് ലെവല്‍ ഏജന്റമാരുടെ നിയമനം രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തിയാക്കി പട്ടിക ഇ.ആര്‍.ഒമാര്‍ക്ക് കൈമാറണം.
410 ബൂത്തുകളില്‍ ബി.എല്‍.എ, ബി.എല്‍.ഒ മീറ്റിംഗ് നടത്തി. മരണപ്പെട്ടതും സ്ഥിരമായി താമസം മാറിയ 990 പേരെ ഒഴിവാക്കി. ഇലക്ഷന്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനുളള അഭിപ്രായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണം. മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത കേസുകളില്‍ ബി.എല്‍.ഒ, ബി.എല്‍.എ മീറ്റിംഗുകളില്‍ പരിശോധിച്ച് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന രേഖകളുടെ സഹായത്തോടെ ഇത്തരം കേസുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.അബ്ദുല്‍ ഹാരിസ്, ആര്‍. ജയകൃഷ്ണന്‍, തോമസ് ജോസഫ്, എ.എം ഇസ്മായില്‍. ഇ.ആര്‍.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.