
konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകളിലെ 150 കുടുംബങ്ങൾ കൃഷി സമൃദ്ധിയിലേക്ക്.
സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കിജെ എല്‍ ജി ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യുന്നതിനായി ചേന, ചേമ്പ്, കാച്ചിൽ, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ നടീൽ വസ്തുക്കൾ വിതരണം നടത്തി .ഈ ഗ്രൂപ്പുകൾ മൂന്ന് ഹെക്ടർ സ്ഥലത്ത് പുരയിട കൃഷി ചെയ്യുന്നു .
പന്തളം തെക്കേക്കര കൃഷി ഭവനിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നടീൽ വസ്തുക്കളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലാലി സി പദ്ധതി വിശദീകരണം നടത്തി .വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.പി വിദ്യാധരപ്പണിക്കർ അദ്ധ്യക്ഷതവഹിച്ചു,വാർഡ് അംഗം എ. കെ. സുരേഷ്, CDS ചെയർ പേഴ്സൺ രാജി പ്രസാദ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി ജോസഫ്, കൃഷി അസിസ്റ്റന്റ് റീനരാജു, ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.