
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്‍റെ അംഗീകരിച്ച ബജറ്റിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 19 ആശാവർക്കർമാർക്കുള്ള അധിക വേതനമായി 38,0000 രൂപ തനത് ഫണ്ടില്‍ നിന്നും വകയിരുത്തി അംഗീകരിക്കുകയും ഇതിന്റെ അനുമതി സര്‍ക്കാര്‍ തലത്തിൽ അംഗീകരിക്കുന്നതിനും പ്രമേയം പാസ്സാക്കി നൽകുന്നതിനും പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തതായി അധികാരികൾ അറിയിച്ചു
ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 19 ആശാവർക്കർമാർക്ക് അവരുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭിക്കുന്നതിനും പ്രതിരോധ നടപടികള്‍ക്കുമായി നടപടി സ്വീകരിക്കും .
യൂണിഫോം യാത്രാബത്ത ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യ അവലോകനയോഗങ്ങൾ പ്രവർത്തന ചെലവുകൾ പ്രാരംഭ ഇടപെടലുകൾ വാർഡുകൾ ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെ പ്രവർത്തന ചെലവുകൾ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾക്ക് തനത് ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ വകയിരുത്തുന്നതിന് ഇന്നു നടന്ന ബജറ്റ് ചർച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർദ്ദേശിച്ച ഭേദഗതി അംഗീകരിച്ചുകൊണ്ട് ബജറ്റ് അംഗീകരിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി അബ്രഹാം അറിയിച്ചു