
konnivartha.com: ഭാരതത്തിനു വേണ്ടി ജീവൻ ബലിദാനം ചെയ്ത ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ വീരന്മാരുടെ ഓർമക്കായ് പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു സൗജന്യ രക്ത – നേത്ര പരിശോധന ക്യാമ്പ് നടത്തി .
പത്തനംതിട്ടയുടെ സൈനികരുടെ കൂട്ടായ്മയാണ് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ). നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തപസ് ശ്രദ്ധേയമാണ് . സൈനികരുടെ കൂട്ടായ്മ നാടിനു നന്മകള്‍ ചെയ്തു മുന്നേറുന്നു .
നൂറിലധികം ആളുകൾ ചികിത്സ നേടി. തപസ് പ്രസിഡന്റ് രാജീവ് ളാക്കൂർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ NSS ജില്ലാ കോർഡിനേറ്റർ രാജശ്രീ ജി,ദേശീയ വായനശാല പ്രതിനിധി വി കെ ഗോപാലകൃഷ്ണ പിള്ള NSS കരയോഗം പ്രതിനിധി മോഹൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു. തപസിന്റെ പ്രവർത്തകരും സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് കോളേജ് NSS വോളന്റിയർമാരും ക്യാമ്പ് മുന്നോട്ട് നയിച്ചു.