Trending Now

മികവിന്‍റെ  നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്

Spread the love

konnivartha.com: ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്. ഐ എസ് ഒ 9001:2015 നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ പട്ടികജാതി വികസന ഓഫീസാണിത്. ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയിലെയും വികസന പ്രവര്‍ത്തനങ്ങളാണ് ഓഫീസ് മുഖേന നടപ്പാക്കുന്നത്.

പൊതുജന സേവനങ്ങളില്‍ അതിവേഗ തീര്‍പ്പ് കല്‍പിക്കുന്നതും ആനുകൂല്യ വിതരണത്തിലെ നടപടികളും ഐഎസ്ഒ ഓഡിറ്റ് വിഭാഗം വിലയിരുത്തി. പൊതുജനങ്ങളുടെ അഭിപ്രായവും ശേഖരിച്ചു. സര്‍ക്കാര്‍ സേവനവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ച സമയ പരിമിതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കി. 15 മിനിറ്റിനുള്ളില്‍ തീര്‍പ്പാക്കിയ നടപടികളും ശ്രദ്ധ നേടി.

ഓരോ ഫയലുകളും അതിവേഗം കണ്ടെത്തി കൃത്യതയും പ്രവര്‍ത്തന ക്ഷമതയും തെളിയിച്ചു. മികവാര്‍ന്ന ഫ്രണ്ട് ഓഫീസും ദിനപത്രം, ടെലിവിഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യങ്ങള്‍ രേഖപെടുത്തുന്നതിനായി പ്രത്യേക രജിസ്റ്ററുണ്ട്. സ്ഥിരമായി രജിസ്റ്റര്‍ പരിശോധിക്കും. വാട്‌സ്ആപ് ഗ്രൂപ്പ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണ്. എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ലഹരി വിരുദ്ധ സെമിനാറുകളില്‍ സ്ഥിരപങ്കാളിത്തമുണ്ട്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളുള്‍പ്പെടുന്ന സേവ് ക്ലബും രൂപീകരിച്ചു.

പരാതിപരിഹാര പ്രവര്‍ത്തനങ്ങളിലും സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുന്നതിലും പൊതുജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസര്‍ എസ് ആനന്ദ് പറഞ്ഞു.

error: Content is protected !!