Trending Now

ഡെങ്കിപ്പനിയ്‌ക്കെതിരെ കൈകോർത്ത്

Spread the love

 

konnivartha.com/ കൊച്ചി: ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അമൃത വിശ്വ വിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ നിർവഹിച്ചു.

അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എമിറിറ്റസ് പ്രൊഫസർ ഡോ. കെ.എൻ. പണിക്കർ പദ്ധതി പരിചയപ്പെടുത്തി. അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി. എസ്., തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.

ക്യാമ്പെയിന്റെ ഭാഗമായി ഡെങ്കിപ്പനി വൈറസ് വ്യാപനത്തിൽ ഈഡിസ് കൊതുകുകളുടെ പങ്ക്, രോഗലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ഡോ. കെ.എൻ. പണിക്കർ, ഡോ. നവമി എസ്, ഡോ. വിഷ്ണു ബി മേനോൻ തുടങ്ങിയവർ നയിച്ചു.

error: Content is protected !!