
konnivartha.com: സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം.
പത്താം ക്ലാസ് പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവര്‍ക്കും ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കണ്ടറി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാം.പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്.എസ് സി /എസ് ടി വിഭാഗം, ഭിന്നശേഷി, ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് ഫീസ് ഇല്ല. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേന അപേക്ഷിക്കാം. ഏപ്രില്‍ 30 വരെ പിഴയില്ലാതെ അപേക്ഷ സ്വീകരിക്കും.ഫോണ്‍-0468 2220799.