Trending Now

മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

 

മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ അടുത്ത ആഴ്ച തീയേറ്ററിലെത്താനിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. സന്തത സഹചാരിയായ സനൽ കുമാറും കെ.മാധവനും മോഹൻലാലിനൊപ്പം ശബരിമലയിൽ എത്തിയിരുന്നു.

അതേസമയം ശബരിമലയിൽ മോഹൻലാൽ നടത്തിയ വഴിപാടുകളുടെ രശീത് സമൂഹമാധ്യമങ്ങളിൽ വൈറലായി. നടൻ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ ഉഷപൂജയ്ക്ക് ശീട്ടാക്കിയതാണ് വൈറലാവാൻ കാരണം. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരിലാണ് ഉഷപൂജ ശീട്ടാക്കിയത്. മമ്മൂട്ടിയുടെ ശരിയായ പേര് മുഹമ്മദ് കുട്ടി എന്നാണ്. മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഷൂട്ടിനിടെ ദേഹാസ്ഥ്യാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മമ്മൂട്ടി ചെന്നൈയിൽ നിലവിൽ ചികിത്സയിലും വിശ്രമത്തിലുമാണ്. മമ്മൂട്ടിയെ കൂടാതെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാടി നടത്തി.

പമ്പയിലെത്തിയ ലാലിനെ ദേവസ്വം അധികൃതർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തി കെട്ടുനിറ നടത്തി. സന്ധ്യയോടെ പതിനെട്ടാം പടി കയറി അയ്യപ്പദർശനം നടത്തിയ ലാലും സംഘവും തുടർന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തനേയും സന്ദർശിച്ചു.

error: Content is protected !!