
ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന് (മാര്‍ച്ച് 19)
ജില്ലാ പഞ്ചായത്ത് 2025-26 ബജറ്റ് അവതരണം ഇന്ന് (മാര്‍ച്ച് 19) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍.
മൈലപ്രയില്‍ മോക്ഡ്രില്‍ ഇന്ന് (മാര്‍ച്ച് 19)
റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയില്‍ ഇന്ന് രാവിലെ 10 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തുക. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പഞ്ചായത്തുകളും ജില്ലാ പോലിസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി വകുപ്പുകളും സഹകരിക്കും.
അടൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഷെല്‍ട്ടര്‍ നിര്‍മാണം : ഒരുകോടി രൂപയുടെ ഭരണാനുമതി
അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഡെപ്യൂട്ടി സ്പീക്കറുടെ 2024-25 ലെ സാമാജിക വികസന ഫണ്ടില്‍ നിന്നാണ് ഭരണാനുമതി ലഭിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. അടൂര്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ആരംഭിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഭിന്നശേഷി പരിമിതിയാകാതെ മുന്നോട്ട്:മാതൃകാപിന്തുണയേകി മലയാലപ്പുഴ പഞ്ചായത്ത്
ഞായറാഴ്ചകളിലും സ്‌കൂളില്‍പോകാന്‍ വാശിപിടിക്കുന്ന ഒരുകൂട്ടം കുട്ടികളുണ്ട് മലയാലപ്പുഴ പഞ്ചായത്തില്‍. വേറിട്ടകഴിവുകളുടെ ലോകം സ്വന്തമായുള്ള ഭിന്നശേഷി കൂട്ടുകാരാണിവര്‍. പഞ്ചായത്തിന്റെ ബഡ്സ് സ്‌കൂളിന്റെ കരുതല്‍ തണലാണ് കുട്ടികള്‍ അനുഭവിച്ചറിയുന്നത്.
ശാസ്ത്രീയമായ പരിചരണവും പരിശീലനവും നല്‍കിയാണ് കുട്ടികളുടെ സംരക്ഷണചുമതല ഇവിടെ നിര്‍വഹിക്കുന്നത്. കാഞ്ഞിരപ്പാറയിലുള്ള പഞ്ചായത്ത് കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ഇന്റലെക്ച്വല്‍ ഡിസബിലിറ്റി തുടങ്ങി മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന ആറു മുതല്‍ 33 വയസുവരെ പ്രായമായ 40 വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്.
കുട്ടികള്‍ക്ക് വീടുകളില്‍നിന്നും വിദ്യാലയത്തില്‍ എത്താന്‍ വാഹന സൗകര്യവും പ്രഭാതഭക്ഷണവും ഉച്ചയൂണും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. അധ്യാപിക എ. ബി. ആര്യക്കൊപ്പം കുട്ടികളുടെ പരിപാലനത്തിനായി ആയയെയും നിയമിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം.
സ്പീച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, അഗ്രി തെറാപ്പി എന്നീ ചികിത്സകളും ഐറോബിക് വ്യായാമ മുറകളും പരിശീലിപ്പിക്കുന്നു. ബഡ്‌സ് പരിശീലനാര്‍ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നു.
ജില്ലാ-സംസ്ഥാനതല ഭിന്നശേഷി കലോത്സവങ്ങളിലും ഒളിമ്പിക്‌സിലും നേട്ടങ്ങള്‍ പലതുണ്ട് അഭിമാനിക്കാന്‍. കുട്ടികളിലെ സഭാകമ്പം ഇല്ലാതാകുന്നതിനും കൂടുതല്‍ ഇടങ്ങളില്‍ കഴിവ് പ്രകടിപ്പിച്ച് പ്രാപ്തരാക്കുവാനും വിദ്യാലയ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചതാണ് മികവിന്റെ അടയാളപ്പെടുത്തലായത്. നടത്തത്തിലും എഴുത്തിലും വേഗതകൂടിയവര്‍, തല ഉയര്‍ത്തി സംസാരിക്കാന്‍ പഠിച്ച കിടപ്പു രോഗികള്‍, ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പഠിച്ച സംസാരത്തില്‍ പിന്നില്‍ നിന്നവര്‍, ഇവരെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളാണ്.
വിദ്യാലയമികവിനൊപ്പം ക്രിയാത്മക ഇടപെടലുകളിലൂടെ കുട്ടികളെ ഊര്‍ജസ്വലരാക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പദ്ധതികളും കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കി. 25 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ മിഷനില്‍ നിന്നും അനുവദിച്ചിരുന്നു. ആദ്യ ഗഡുവായി ലഭിച്ച 12.5 ലക്ഷം രൂപ സ്‌കൂളിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനും ഭിന്നശേഷി സൗഹൃദ ശൗചാലയം, റാംപ്റെയില്‍ നിര്‍മാണത്തിനും മള്‍ട്ടി പര്‍പസ് കിടക്ക, വോക്കര്‍, കളി-കൃഷി ഉപകരണങ്ങള്‍ വാങ്ങുവാനും വിനിയോഗിച്ചു. കുടുംബശ്രീ ബഡ്സ് ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി പേപ്പര്‍ പേന നിര്‍മാണത്തിനായി രണ്ടു ലക്ഷം രൂപ ചിലവില്‍ മെഷീനും വാങ്ങി. വിവിധ മേളകളില്‍ കുട്ടികളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പഞ്ചായത്ത് അവസരം ഒരുക്കുന്നുണ്ട്. പലവര്‍ണങ്ങളിലുള്ള പേന, ചവിട്ടി, ഹെയര്‍ ബാന്‍ഡ്, മാല, അലങ്കാര വസ്തുക്കള്‍ ഇവിടെ തയ്യാറാക്കി. ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള വിവിധ പരിശീലനങ്ങള്‍ക്കും സ്ഥാപനങ്ങളിലെ ആവശ്യത്തിനും കുട്ടികള്‍ നിര്‍മിക്കുന്ന പേനയും നോട്ട്പാഡുകളുമാണ് ഉപയോഗിക്കുന്നത്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേപ്പര്‍ ബാഗ്, ഓഫീസ്ഫയല്‍, ലെറ്റര്‍ കവര്‍ നിര്‍മാണം എന്നിവയിലും പരിശീലനം നല്‍കി. കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമാക്കിയതെന്ന് അധ്യാപികയായ ആര്യ പറഞ്ഞു. കുട്ടികള്‍ക്ക് എല്ലാ മേഖലയിലും പരിശീലനം നല്‍കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നതായും വ്യക്തമാക്കി. ചവിട്ടി നിര്‍മാണ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് രണ്ടു ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ഞായറാഴ്ചപോലും ഇവിടേക്ക് എത്താനുള്ള താല്‍പര്യമാണ് കുട്ടികളില്‍ കാണുന്നതെന്ന് പരിശീലകര്‍ സാക്ഷ്യം. നിലവിലെ കെട്ടിടത്തിന്റെ പരിമിതി മറികടക്കാന്‍ പുതിയത് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍ അറിയിച്ചു.
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ജില്ലയില്‍ മാര്‍ച്ച് 25 ന്
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി ജില്ലയില്‍ നോര്‍ക്ക റൂട്ട്‌സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ജില്ലാ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ംംം.ിീൃസമൃീേെീ.ീൃഴ ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പങ്കെടുക്കാം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. അന്ന് ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല.
കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നല്‍കാനാകൂ. വിവരങ്ങള്‍ക്ക് 0471-2770500, 2329951, +91-8281004903 (പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91-8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം.
കായിക ഉപകരണ വിതരണം
പ്രമാടം ഗ്രാമപഞ്ചായത്ത് വിദ്യാഗ്രാമം പദ്ധതിയുടെ ഭാഗമായി എല്‍ .പി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കായിക ഉപകരണങ്ങളുടെ വിതരാണോദ്ഘാടനം പ്രസിഡന്റ് എന്‍ നവനീത് മല്ലശ്ശേരി ജി ഡബ്ല്യു. എല്‍.പി സ്‌കൂളില്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സി ബാബു അധ്യക്ഷയായി. ചിത്രകല, സംഗീതം എന്നിവയ്ക്കായി രണ്ട് കലാ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗമായ അമൃത സജയന്‍, എം കെ മനോജ്, ആനന്ദവല്ലിയമ്മ, നിഖില്‍ ചെറിയാന്‍, തങ്കമണി ടീച്ചര്‍, വാഴവിള അച്യുതന്‍ നായര്‍, സ്‌കൂള്‍ എച്ച്. എം ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പഠനമുറി ഉദ്ഘാടനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള 25 പഠനമുറികളുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് ഡിവിഷന്‍ അംഗം അജി അലക്സ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, അംഗങ്ങളായ പി.വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാന്‍ മാത്യു, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഗ്രേസിസാമുവല്‍, ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് എന്നിവര്‍ പങ്കെടുത്തു.
മണ്ണു സംരക്ഷണ പ്രവര്‍ത്തനത്തിന് തുടക്കം
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന ഇലന്തൂര്‍ ഡിവിഷനിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട നെടുംകുളം പട്ടികജാതി ഉന്നതിയില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായി. മണ്ണു സംരക്ഷണ ഓഫീസ് ഓവര്‍സിയര്‍ സുര്‍ജിത് തങ്കന്‍ പങ്കെടുത്തു.
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ്ടു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണുളളത്. ഫോണ്‍: 7994449314.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
കുന്നന്താനം അസാപ്പ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് നടപ്പാക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ആരംഭിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ബ്ലോക്ക് വ്യവസായ വകുപ്പ് ഓഫീസര്‍ എസ് കവിത, അസാപ്പ് കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് എക്സിക്യൂട്ടീവ് ജേക്കബ് കെ രാജന്‍, ആശുപത്രി മാനേജിങ് ഡയറക്ടര്‍ കേണല്‍ ഡോ. ഡെന്നിസ് എബ്രഹാം, അക്കാദമിക്ക് തലവന്‍ ഫിന്നി തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ധനസഹായത്തിന് നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം (എന്‍എഫ്ഡിപി) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മത്സ്യ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യ കച്ചവടക്കാര്‍, മത്സ്യ അനുബന്ധ ഉല്‍പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച കാമ്പയിനില്‍ കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്ത്, തിരുവല്ല മുനിസിപ്പാലിറ്റി നിവാസികള്‍ പങ്കെടുത്തു.
ക്വട്ടേഷന്‍
ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് 1500 ക്യുബിക് കപ്പാസിറ്റി (സിസി) യില്‍ കുറയാത്ത ഏഴ് സീറ്റ് ടാക്സി എസി വാഹനം ആറുമാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 22ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2222725.