
konnivartha.com: :എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയ കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.
കൊക്കാത്തോടിന് കുറുകെ അള്ളുങ്കൽ ഭാഗത്തേക്ക് മരത്തടി ഉപയോഗിച്ചുള്ള പാലമായിരുന്നു മുൻപ് ഉണ്ടായിരുന്നത്.മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഇരുകരകളിൽ നിന്നും യാത്ര ചെയ്യുന്നത് ദുഷ്കരമായിരുന്നു.എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നു പാലം നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു.
കൊക്കാത്തോട് അള്ളുങ്കലിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, വി കെ രഘു, മിനി രാജീവ്, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പി ആർ ശിവൻ കുട്ടി, എം ജി മോഹൻ,പി ആർ.പ്രഭാകരൻ,പി.ചന്ദ്രൻ, വേണു, തുടങ്ങിയവർ പങ്കെടുത്തു