
ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കടുവ കൊന്നു.
പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.കടുവയെ പിടിക്കുന്നതു സങ്കീര്‍ണ ദൗത്യമാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.