Trending Now

കോന്നി കല്ലേലിയിൽ പശുക്കിടാവിനെ വന്യ ജീവി കടിച്ചുകൊന്നു

 

konnivartha.com: പത്തനംതിട്ട കോന്നി അരുവാപ്പുലം കല്ലേലിയില്‍ പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു . കടുവയാണ് പശുക്കിടാവിനെ കടിച്ചു കൊന്നത് എന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.

കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് കടുവയുടെ സാന്നിധ്യം എന്ന് തൊഴിലാകികള്‍ പറയുന്നു . തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമാണ് വന്യ ജീവി എത്തിയത് . ഇവിടെ ഉള്ള പശുക്കിടാവിനെ ആണ് കടിച്ചു കൊന്നത് . നേരത്തെ ഇവിടെ പുലിയുടെയും കടുവയുടെയും സാന്നിധ്യം ഉണ്ടായിരുന്നു .

 

error: Content is protected !!