
konnivartha.com :എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയ കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം (16-3-25) വൈകിട്ടു 5 മണിക്ക് അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിക്കും.
കൊക്കാത്തോടിന് കുറുകെ അള്ളുങ്കൽ ഭാഗത്തേക്ക് മരത്തടി ഉപയോഗിച്ചുള്ള പാലമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഇരുകരകളിൽ നിന്നും യാത്ര ചെയ്യുന്നത് ദുഷ്കരമായിരുന്നു.എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നു പാലം നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു.
കൊക്കാത്തോട് അള്ളുങ്കലിൽ വച്ച് നടക്കുന്ന ചടങ്ങിൽഅഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പാലം ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് അധ്യക്ഷയാകും.