Trending Now

സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു

 

 

konnivartha.com: സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു .നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നല്‍കിയത് .9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.ഇവരെ തിരികെ ഭൂമിയില്‍ എത്തിക്കുകയാണ് ലക്ഷ്യം .

ഇവർക്കു പകരക്കാരായി 4 ബഹിരാകാശസഞ്ചാരികളെ എത്തിക്കുന്നതിനു ക്രൂ–10 എന്ന പേരിൽ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് നേരത്തെ ഉപേക്ഷിച്ചു.എല്ലാ സാങ്കേതിക തടസ്സങ്ങളും മാറ്റി നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ആണ് ക്രൂ 10 പുറപ്പെട്ടത്‌ . വിക്ഷേപണം വിജയകരം എന്ന് നാസയും സ്പേസ് എക്സും അറിയിച്ചു

 

© 2025 Konni Vartha - Theme by
error: Content is protected !!