
വസന്തകാലത്തെ വരവേറ്റു കൊണ്ട് ഹോളി ആഘോക്ഷിച്ചു . നിറങ്ങളുടെ ഉത്സവത്തില്‍ ജനം ആറാടി .മാനവ ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിച്ചു കൊണ്ട് പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.ഏവര്‍ക്കും ഹൃദ്യമായ ഹോളി ആശംസകൾ.
ഹോളിയുടെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ഹോളി ആശംസകള്‍ നേര്‍ന്നു
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹോളിയുടെ പൂർവസന്ധ്യയിൽ സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘ ഹോളിയുടെ ശുഭ വേളയില്‍ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും മംഗളങ്ങളും നേരുന്നു.
നിറങ്ങളുടെ ഉത്സവമായ ഹോളി സന്തോഷവും ആവേശവും പകരുന്നതാണ്. ഈ ഉത്സവം നമ്മുടെ ജീവിതത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ പരിപോഷിപ്പിക്കുന്നു. ഹോളിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ നാനാത്വത്തില്‍ ഏകത്വത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയാണ് ഈ ഉത്സവം പ്രതിനിധാനം ചെയ്യുന്നത്. നമുക്കു ചുറ്റും സ്‌നേഹവും ഊര്‍ജ്ജവും പ്രസരിപ്പിക്കാന്‍ ഇതു നമ്മെ പഠിപ്പിക്കുന്നു. നിറങ്ങളുടെ ഈ ഉത്സവം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ’ എന്ന് രാഷ്ട്രപതി ഒരു സന്ദേശത്തില്‍ പറഞ്ഞു
പ്രധാനമന്ത്രി ഏവർക്കും ഹോളി ആശംസകൾ നേർന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഏവർക്കും ഹോളി ആശംസകൾ നേർന്നു. ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും നിറയ്ക്കട്ടെയെന്നും പൗരന്മാർക്കിടയിൽ ഐക്യത്തിന്റെ നിറം വർധിപ്പിക്കട്ടെയെന്നും മോദി പറഞ്ഞു.