Trending Now

ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം

konnivartha.com: ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം. മദ്യപാനം, ലഹരി ഉപയോഗം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുടെ താവളമായി നഗരം മാറി. രാത്രിയെന്നോ പകലെന്നോ മറയില്ലാതെ നഗരത്തിൻ്റെ ഹൃദയഭാഗത്തെ നിലയത്തിലാണ് സംഘങ്ങൾ ഒന്നിക്കുന്നത്.

പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുവാക്കളാണ് ഈ താവളത്തിൽ തമ്പടിക്കുന്നത്. രാത്രി സമയങ്ങളിൽ നഗത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് തമ്പടിക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ നിന്നും എണ്ണൂറ് മീറ്ററിനടുത്താണ് നാശനാവസ്ഥയിലായ ഈ വലിയ കെട്ടിടം. അനാഥമായി കിടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് ബാത്ത്റൂം ഉൾപ്പെടെ ചെറുതു വലുതുമായ നിരവധി മുറികളാണ്. ഇവിടെയെല്ലാ മദ്യ കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കെട്ടിടത്തിൻ്റെ വടക്കേ ഭാഗത്തുള്ള അഗാധമായ കുഴികകത്ത് പാൻ മസാല, വിവിധ തരം സിഗരറ്റു കവറുകൾ തുടങ്ങി ഗർഭനിരോധന കവറുകളും കൂട്ടിയിട്ടിട്ടുണ്ട്. കൂടുതലായും പ്രദേശവാസികൾ അല്ലാത്തവരാണ് പകൽ നേരങ്ങളിൽ ഇവിടെ തമ്പടിക്കുന്നത്.

സംഘങ്ങൾക്ക് ഇരുന്നു മദ്യപിക്കാൻ കസേരകളും താൽക്കാലിക ടീപ്പോയും സജ്ജീകരിച്ചിട്ടുണ്ട്. സമീപം മദ്യ കുപ്പികളും ഉപയോഗിച്ചതിനു ശേഷം ഉപേക്ഷിച്ച വിവിധ തരത്തിലുള്ള സിഗരറ്റ് കുറ്റികളും കിടപ്പുണ്ട്. ഒരു കവറിനുള്ളിൽ പച്ച മാങ്ങയും കത്തിയും കിടപ്പുണ്ട്. രാത്രി സമയങ്ങളിൽ ആഡംബര വാഹനങ്ങളിൽ ആൾക്കാർ ഇവിടെ എത്തുന്നുണ്ട് . ഈ സംഘം മണിക്കൂറുകളോളം ഇവിടെ ഇരുന്നാണ് മദ്യപ്പിക്കുന്നതും മറ്റ് ഉല്ലാസങ്ങളിൽ ഏർപ്പെടുന്നതും .

നഗരത്തിലെ പഴയ സപ്ലെക്കോ ഷോപ്പിന്നോട് ചേർന്നാണ് ഈ കെട്ടിടം . വർഷങ്ങൾക്ക് മുന്‍പ് ഈ വി സാംസ്കാരിക കേന്ദ്രത്തിനായി നിർമ്മിച്ചതാണ് ഈ കെട്ടിടം. ഇപ്പോൾ തകർന്ന് നാശനത്തിന്‍റെ വക്കിലായി .

 

സമീപം കാടു പിടിച്ചു ഭീകരമായി ആരെയും ഭയപ്പെടുത്തുന്ന അവസ്ഥയിലായി മാറി ഇവിടം. സമീപത്ത് ഒറ്റപ്പെട്ട വീടുകളാണ്. ഭയത്താൽ സമീപവാസികൾ പരാതിപ്പെടാറില്ല. രാവിലെ സമയങ്ങളിൽ വിദ്യാർത്ഥികളും ഇവിടെ തമ്പടിക്കാറുണ്ടെന്നും അറിയാൻ കഴിയുന്നു. വലിയ കെട്ടിടത്തിന് അകവശം അപകടകരമായ പലതും സംഭവിക്കാൻ സാധ്യതയേറുകയാണ്. മദ്യലഹരി സംഘങ്ങളും പെൺവാണിഭവും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നഗരഹൃദയഭാഗത്ത് നടക്കുമ്പോഴും അധികൃതരുടെ മൗനം മദ്യ ലഹരി സംഘങ്ങൾ തഴച്ചുവളരാൻ കാരണമാകുന്നു

report:ROOPESH ADOOR

error: Content is protected !!