
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളര്‍ച്ച രോഗ നിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ രോഗനിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
വനിതാ-ശിശുവികസന വകുപ്പും പഞ്ചായത്തും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്ത്രീകളിലും കൗമാരക്കാരായ പെണ്‍കുട്ടികളിലും കാണപ്പെടുന്ന വിളര്‍ച്ച രോഗം നിര്‍മാര്‍ജനം ചെയ്യുന്നതാണ് പദ്ധതി. രോഗമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പോഷകാഹാരവും തുടര്‍ പരിശോധനയും ചികിത്സയും നല്‍കും.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപ്പണിക്കര്‍, അംഗങ്ങളായ ബി. പ്രസാദ് കുമാര്‍, ശ്രീവിദ്യ, ഡോ.ആയിഷ ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജു, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ലീജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജയകുമാര്‍, വിനോദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിത, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.