
കോന്നി :999 മലകളുടെ മൂല സ്ഥാനമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കുംഭത്തിലെ ആയില്യം നാളിൽ ആയില്യം പൂജയും നാഗ പൂജയും നടത്തി.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയെ ഉണർത്തിച്ച് നാല് ദിക്കിലും പന്തം തെളിയിച്ച് മണ്ണിനേയും വിണ്ണിനെയും ദീപം കാണിച്ചു.
കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ പ്രധാനികളായ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍ എന്നീ അഷ്ടനാഗങ്ങൾക്ക് നൂറും പാലും നൽകി ഉണർത്തി.
നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ടും നാഗ പാട്ടും അർപ്പിച്ച് വഴിപാടുകാരുടെ ശനി രാഹൂർ കേദൂർ ദോഷം മാറുവാൻ ഊരാളി മല വിളിച്ചു ചൊല്ലി. എല്ലാ ആയില്യം നാളിലും കല്ലേലികാവിൽ വിശേഷാൽ ആയില്യം പൂജ നടത്തി വരുന്നു. പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.