Trending Now

ക്ഷയരോഗ നിര്‍ണ്ണയം : കഫം ശേഖരിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com: നൂറു ദിന ക്ഷയരോഗ നിര്‍ണ്ണയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ AHWC കളിലും ‘നിർണയ’ലബോറട്ടറി നെറ്റ്‌വർക്കുമായി സംയോജിച്ച് കഫം ശേഖരിക്കുന്നതിന്‍റെ ജില്ലാ തല ഉദ്ഘാടനം കോന്നി അരുവാപ്പുലം കല്ലേലി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയില്‍ വെച്ച് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഷ്മ മറിയം റോയ് നിർവഹിച്ചു.

കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സുദീന സ്വാഗതം പറഞ്ഞു . ഡോ. അനിത കുമാരി (ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യം) മുഖ്യാതിഥി ആയി പങ്കെടുത്തു.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ അധ്യക്ഷത വഹിച്ചു .ഡോ. പി എസ് ശ്രീകുമാർ (ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ് )കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലെ ഇ ഹോസ്പിറ്റൽ ഉദ്ഘാടനം നിർവഹിച്ചു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫീന അസീസ്, അർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. അംജിത് എന്നിവർ പദ്ധതി വിശദീകരണം നടത്തി.അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി, പഞ്ചായത്ത്‌ മെമ്പർമാരായ രഘു വി കെ, ജോജു വർഗീസ്, മിനി ഇടിക്കുള, അമ്പിളി സുരേഷ്,മിനി രാജീവ്‌, HMC മെമ്പറായ പ്രസാദ് കെ ആർ എന്നിവർ ആശംസകൾ അറിയിച്ചു.

കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ഫാർമസിസ്റ്റ് സുധീർ പി എസ് നന്ദി രേഖപ്പെടുത്തി .ഇനി മുതൽ കുടുംബ ശ്രീ യൂണിറ്റുമായി സംയോജിച്ച് കല്ലേലി സർക്കാർ ആയുർവേദ ആശുപത്രി സ്പോകെൻ ഹബ് ആയി പ്രവർത്തിക്കുകയും എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളിൽ കഫം ശേഖരിച്ച് പബ്ലിക് ലാബിൽ എത്തിക്കുകയും ചെയ്യുന്നതായിരിക്കും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .

error: Content is protected !!