
konnivartha.com: കോന്നി വകയാറില്‍ പഴയ എസ് ബി ഐയ്ക്ക് സമീപം ഉള്ള വഴിയോര കടയിലേക്ക് കാര്‍ ഇടിച്ചു കയറി .കടയില്‍ ഉണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് പറ്റി .
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ വകയാറില്‍ ആണ് സംഭവം .റാന്നി ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ടു വഴിയോര കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു . കടയില്‍ ഉണ്ടായിരുന്ന നടത്തിപ്പ്കാരിയായിരുന്ന ഷൈലജ സുധീര്‍ (44)നു ഗുരുതര പരിക്ക് പറ്റി .ഷൈലജയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
.കട പൂര്‍ണ്ണമായും തകര്‍ന്നു .സമീപം ഉണ്ടായിരുന്ന ബൈക്കും കാര്‍ ഇടിച്ചു തകര്‍ത്തു . കാറില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു . ഏറെ നാളായി ഇവിടെ താല്‍ക്കാലിക കട കെട്ടി വഴിയോര കച്ചവടം നടക്കുന്നുണ്ട് .