
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ വനിതാ ദിനാചരണവും ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 773 മത് ദിനസംഗമത്തിന്റെ ഉദ്ഘാടനവും ഊട്ടുപാറ സെൻറ്.ജോർജ് HSS ലെ ഹെഡ് മിസ്ട്രസ് മിനു ആനി ഡേവിഡ് നിർവഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.കോന്നി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ,പ്രമാടം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. പ്രീയാ.S.തമ്പി, കോന്നി വിജയകുമാർ, സലിൽ വയലാത്തല , Dr.ദീപക്, Dr.ചൈതന്യ, Dr.ക്രിസ്റ്റി എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും,ദേവലോകം വികസന സമിതി എക്സിക്യൂട്ടീവ് അംഗംഅജി.P.ജോർജ് നന്ദിയും രേഖപ്പെടുത്തി.