Trending Now

മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് വികസനം : 4.5 കോടി രൂപയുടെ ഭരണാനുമതി

Spread the love

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായെന്ന് അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

മണ്ണാറക്കുളഞ്ഞി ജംഗ്ഷനിൽ നിന്നും മലയാലപ്പുഴ ജംഗ്ഷൻ വരെയുള്ള 3.34 കിലോമീറ്റർ ദൂരമാണ് ബി എം & ബി സി നിലവാരത്തിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്നത്.
പുനലൂർ മൂവാറ്റുപുഴ റോഡിൽ നിന്നും മണ്ണാറക്കുളഞ്ഞി വഴി മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന പാതയാണിത്.

പൊതുമരാമത്ത് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസിന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നേരിട്ട് നൽകിയ നിവേദനത്തെ തുടർന്നാണ് നിർമ്മാണ പ്രവർത്തിക്ക് തുക അനുവദിച്ചത്.

3.34 കിലോമീറ്റർ ദൂരത്തിൽ ബി എം & ബി സി നിലവാരത്തിൽ ടാർ ചെയ്യുന്ന റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ ഓടയും ഐറിഷ് ഓടയും ട്രാഫിക് സുരക്ഷ പ്രവർത്തികളും നിർമ്മിക്കുന്നു. ഒരു കലുങ്ക് പുനർ നിർമ്മിക്കും.പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് റോഡ് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

error: Content is protected !!