Trending Now

ഓടിക്കോ .. കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് ഒറ്റയാന്‍ കാട്ടു പോത്ത് ഇറങ്ങി

 

konnivartha.com: ഒരാഴ്ചയായി ഒറ്റയാന്‍ കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന്‍ കാട്ടു പോത്തിന്‍റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല .

കഴിഞ്ഞ ഒരാഴ്ചയായി ഈ കാട്ടു പോത്ത് രാത്രിയാമങ്ങളില്‍ തീറ്റ തേടി എത്തുന്നു . അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പകല്‍ എത്തി . രാത്രിയില്‍ ഇറങ്ങുന്ന ഈ കാട്ടു പോത്ത് മൂലം ജനങ്ങള്‍ ഭീതിയില്‍ ആണ് . വലിയ ഒറ്റയാന്‍ കാട്ടു പോത്ത് പാഞ്ഞാല്‍ ആള്‍നാശം ഉറപ്പാണ് .

കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാറയില്‍ വീടിന് പുറകില്‍ ആണ് വാഹനത്തില്‍ എത്തിയവര്‍ ഈ കാട്ടു പോത്തിനെ കണ്ടത് .പിറ്റേന്നു രാത്രി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള പ്രധാന റോഡില്‍ ആണ് ഇവന്‍ എത്തിയത് . ഇന്ന് രാത്രി റോഡിലൂടെ പായുന്ന കാട്ടു പോത്തിനെ ആണ് ആളുകള്‍ കണ്ടത് .

കാട്ടു പോത്തിനെ ഇവിടെ നിന്നും തുരത്തി കാട്ടില്‍ കയറ്റിയില്ലെങ്കില്‍ വലിയ അപകട സാധ്യത ഉണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു . പകല്‍ നേരം സമീപത്തെവിടെയോ തമ്പടിക്കുന്ന ഒറ്റയാന്‍ കാട്ടു പോത്ത് സന്ധ്യ കഴിഞ്ഞാല്‍ മേയാന്‍ ഇറങ്ങും . പുല്ല് കൂടുതല്‍ ഉള്ള ജനവാസ മേഖലയില്‍ ആണ് ഇറങ്ങുന്നത് . രാത്രിയില്‍ ഇത് വഴി പോകാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നു .അധികാരികള്‍ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.

error: Content is protected !!