
Konnivartha. Com :കോന്നി പോലീസ് സ്റ്റേഷന് സമീപം ഇരു ചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
ഇന്നലെ രാത്രിയിൽ കോന്നി പോലീസ് സ്റ്റേഷന് സമീപം ആണ് അപകടം. കോന്നി ഐരവൺ തോപ്പിൽ ലക്ഷം വീട് കോളനിയിൽ ഡി വൈ എഫ് ഐ ഐരവൺ മേഖല വൈസ് പ്രസിഡന്റ് അജിത്ത് (ഗോപു 27)ആണ് മരണപ്പെട്ടത്.
അജിത് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.വയനാട്ടിലെ സ്വകാര്യ റിസോർട്ടിന്റെ മാനേജരാണ് അജിത്