Trending Now

അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരണപ്പെട്ടു

 

konnivartha.com: കുളിക്കുന്നതിനിടയിൽ അച്ചൻകോവിലാറ്റിൽ കാൽ വഴുതി വീണ് ജ്വല്ലറി ഉടമ മരിച്ചു .പത്തനംതിട്ട നഗരത്തിൽ ഉഷ ജൂവലറി ഉടമ താഴെ വെട്ടിപ്പുറം അശോക ഭവനില്‍ ജെ . മുരുകൻ (59 )ആണ് മരിച്ചത് .

വൈകിട്ട് നാലോടെ വലം ചുഴി ക്ഷേത്രത്തിനു സമീപത്തെ കടവില്‍ ഭാര്യയും ഒത്തു തുണി കഴുകാന്‍ എത്തിയത് ആണ് . വീട്ടിൽ സഹായിക്കുന്ന യുവതിയുണ്ടായിരുന്നു. തുണി കഴുകിയശേഷം കുളിക്കുന്നതിന് ഇടയില്‍ മുരുകൻ കാല്‍ വഴുതി വെള്ളത്തില്‍ വീണു മുങ്ങി പോയി .അഗ്നി രക്ഷാ സേന എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു .

ഭാര്യ രജനി മക്കള്‍ ആശ ,അര്‍ച്ചന ,അരുണ്‍ കുമാര്‍

error: Content is protected !!