
konnivartha.com: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ എസ് സി വിദ്യാര്‍ഥികള്‍ ക്കുള്ള ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടി വിപുഷ്പവല്ലി നിര്‍വഹിച്ചു. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 10,00000 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാര്‍ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ്. ബിരുദം, ബിരുദാനന്തര ബിരുദധാരികളായ 20 പേര്‍ക്കാണ് ലാപ്ടോപ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മിനി എബ്രഹാം അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാന്‍ ഹുസൈന്‍, ആശാ സജി, , സിന്ധു സുദര്‍ശന്‍, കെ പ്രസന്ന, അരുണ്‍, രമാ സുരേഷ്, അജിത, സുഭാഷിണി, എസ് ബിന്ദു എന്നിവര്‍ പങ്കെടുത്തു.