പത്തനംതിട്ടയില്‍ മാര്‍ച്ച് എട്ടിന് സൗജന്യ തൊഴില്‍മേള

Spread the love

konnivartha.com: പത്തനംതിട്ട   ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് കാതോലിക്കറ്റ് കോളജില്‍ പ്രയുക്തി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും.

ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, സെയില്‍സ് ആന്‍ഡ്  മാര്‍ക്കറ്റിംഗ്, ടെക്‌നിക്കല്‍, ഓഫീസ്  അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ നിന്നുള്ള 40 ല്‍ പരം കമ്പനികള്‍ പങ്കെടുക്കും.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, ബി ടെക്, എം.ബി.എ, എംസിഎ, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം.

രജിസ്‌ട്രേഷന്  bit.ly/DEEPTA , ഫോണ്‍ :0468-2222745, 9048784232, 6282540799

Related posts