Trending Now

ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തി

 

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തി.ആന വിരണ്ടത് കണ്ട് ഓടിയവർക്കും ആനകൾക്കു മുകളിലിരുന്ന കീഴ്ശാന്തിമാര്‍ക്കുമാണ് പരുക്കേറ്റത്.വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന ദേവസ്വത്തിന്‍റെ ജയരാജൻ എന്ന ആനയെ കുത്തി.അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴേക്ക് വീണെങ്കിലും ആനശാന്തനായതിനാല്‍ അപകടം ഒഴിവായി.

വേണാട്ടുമുറ്റംഉണ്ണി കുട്ടന്‍ ശാസ്താം നടയ്ക്ക് സമീപത്തേക്കാണ് ഓടിയത്.രണ്ട് ആനകളെയും തളച്ചു. കീഴ്ശാന്തിമാര്‍ക്കും ചിലഭക്തര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ട്.വൈകിട്ടത്തെ ശ്രീബലി എഴുന്നള്ളത്തിനിടയിലായിരുന്നു സംഭവം. രണ്ടാംവലത്തിന് ഗരുഡമാടത്തറയ്ക്ക് സമീപം എത്തിയപ്പോഴാണ് ആനവിരണ്ടത്

error: Content is protected !!