
കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു.ഓച്ചിറ തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ആണ് സംഭവം . മീനിനെ വായില്‍ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീന്‍ തൊണ്ടയിലേക്കിറങ്ങിയാണ് അപകടമുണ്ടായത്.ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.