
konnivartha.com: റാന്നി ളാഹ വേലംപ്ലാവ് റോഡിന് ഫണ്ട് അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വേലം പ്ലാവ് .പട്ടികവർഗ്ഗ കോളനിയിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡിനാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ഇതിൻറെ നിർമ്മാണം ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു.
പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളുടെ സന്ദർശനത്തിൻ്റെ ഭാഗമായാണ് വേലംപ്ലാവിൽ എത്തിയത്. പ്രദേശത്ത് രൂക്ഷമായ വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് അവിടെ ഒരുക്കിയിട്ടുള്ള സോളാർ വേലിയുടെ അറ്റ കുറ്റ പണികൾ വേഗത്തിൽ തീർക്കണം എന്നും പ്രദേശത്ത് അനുഭവപ്പെടേണ്ട പെട്രോളിയം ഏർപ്പെടുത്തണമെന്നും അനുഭവവുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഏലം പ്ലാവിലേക്ക് ജനങ്ങൾ എത്തുന്ന പാലത്തിൻറെ അറ്റകുറ്റപ്പണികൾ റോഡിൻറെ നിർമ്മാണം എന്നിവയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുവാനും വകുപ്പിന്റെ കോർപ്പസ് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസറോഡും നിർദ്ദേശിച്ചു. കുടിവെള്ളം ക്ഷാമത്തിന് പരിഹാരം കാണുന്നതിന് നിലവിലുള്ള പൈപ്പ് ലൈൻ പുനസ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുവാൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
അവിടെയുള്ള അംഗനവാടിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഗ്രാമപഞ്ചായത്തുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
പഞ്ചായത്ത് മെമ്പർ മഞ്ജു പ്രമോദ്, റെയിഞ്ച് ഓഫീസർ ദിലീപ് ഖാൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉമേഷ്, ഈരു മൂപ്പൻ രാജു എന്നിവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.