
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ജില്ലാ കലക്ടറോടൊപ്പം വികസനപദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംഎസ് ഓഫീസ് അറിവും സാമൂഹിക വികസനത്തില്‍ തല്‍പരരായവര്‍ക്കും മുന്‍ഗണന. പ്രായം: 20-30. https://pathanamthitta.nic.in/
എസ്എസ്എല്‍സി പരീക്ഷ: ജില്ലയില്‍ 9925 വിദ്യാര്‍ഥികള്‍
ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 9925 വിദ്യാര്‍ഥികള്‍. ഇതില്‍ 5110 ആണ്‍കുട്ടികളും 4815 പെണ്‍കുട്ടികളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന 1516 പേരില്‍ 811 ആണ്‍കുട്ടികളും 705 പെണ്‍കുട്ടികളുമുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 8080 വിദ്യാര്‍ഥികളില്‍ 4136 ആണ്‍കുട്ടികളും 3944 പെണ്‍കുട്ടികളുമുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള 354 കുട്ടികളില്‍ 170 ആണ്‍കുട്ടികളും 184 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
പട്ടികജാതി വിഭാഗത്തില്‍ 946 ആണ്‍കുട്ടികളും 947 പെണ്‍കുട്ടികളുമായി 1893 വിദ്യാര്‍ഥികളും പട്ടികവര്‍ഗ വിഭാഗത്തില്‍ 66 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമായി 102 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 327 ആണ്‍കുട്ടികളും 141 പെണ്‍കുട്ടികളുമായി 468 പേരും പരീക്ഷ എഴുതും.
പത്തനംതിട്ട വിദ്യാഭ്യസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മൈലപ്ര എസ്എച്ച്എച്ച്എസ്- 262 കുട്ടികള്‍. തിരുവല്ല വിദ്യാഭ്യസ ജില്ലയില്‍ തിരുവല്ല എംജിഎംഎച്ച്എസ്എസ് – 307 വിദ്യാര്‍ഥികള്‍.
പരീക്ഷയ്ക്കായി 169 കേന്ദ്രങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ 50, എയ്ഡഡ് 108, അണ്‍എയ്ഡഡ് ഏഴ്, സ്‌പെഷ്യല്‍ മൂന്ന് ടെക്‌നിക്കല്‍ ഒന്ന്.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ടിംഗ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോതെറാപ്പി യൂണിറ്റ്) അപേക്ഷ ക്ഷണിച്ചു. യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പി സര്‍ട്ടിഫിക്കറ്റ്/വിഎച്ച്എസ്
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ മല്ലപ്പള്ളി സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രൊസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകൡലേക്കും ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2961525, 8281905525
വള്ളിക്കോട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ (മാര്‍ച്ച് ഒന്ന്)
വള്ളിക്കോട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്ക് ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (മാര്‍ച്ച് ഒന്ന്) ഉച്ചയ്ക്ക് 2.30ന് നിര്‍വഹിക്കും. അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാര്‍ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081
ഫോറസ്റ്റ് ഡ്രൈവര്‍ ഡ്രൈവിംഗ് ടെസ്റ്റ്
വനം വന്യജീവി വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 111/22 നേരിട്ടുള്ള നിയമനം, 702/21 എന്‍സിഎ മുസ്ലിം, 703/21എന്‍സിഎ-എല്‍സി/എഐ, 704/21 എന്‍സിഎ-ഒബിസി) തസ്തികകളിലേക്ക് ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ്, മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ എറണാകുളം കളമശേരി പോലീസ് പരേഡ് ഗ്രൗണ്ട് (ഡിഎച്ച്ക്യൂ ക്യാമ്പ്) ല്‍ രാവിലെ 5:30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. അഡ്മിഷന്‍ ടിക്കറ്റ്, സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകണം. ഡ്രെവിംഗ് ടെസ്റ്റിന്റെ കേന്ദ്രം, തീയതി, സമയം എന്നിവ മാറ്റി നല്‍കുന്നതല്ല. ഫോണ്‍: 0468 2222665.
താല്‍ക്കാലിക നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. യോഗ്യതകള്‍: പ്ലംബര്‍ -ഐടിഐ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍-ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ പോളിടെക്നിക് ഡിപ്ലോമ. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222364.
ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം
മല്ലപ്പള്ളി താലൂക്കില്‍ പെരുംമ്പെട്ടി വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരുടേയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തി പേര,് വിസ്തീര്‍ണ്ണം ഉള്‍പ്പെടുന്ന ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.
ഭൂമിയില്‍മേലുള്ള അവകാശം കാണിക്കുന്ന റിക്കാര്‍ഡുകള്‍ സഹിതം അപ്പീല്‍ പരാതികള്‍ പരസ്യം പ്രസിദ്ധപ്പെടുത്തിയ തീയതി (ഫെബ്രുവരി 25) മുതല്‍ 30 ദിവസങ്ങള്‍ക്കകം പത്തനംതിട്ട റിസര്‍വെ നം-1 സൂപ്രണ്ടിന് ഫോറം നമ്പര്‍ 160- ല്‍ നേരിട്ടോ, ”എന്റെ ഭൂമി പോര്‍ട്ടല്‍” മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കണം. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ അന്തിമമായി പരിഗണിച്ച് സര്‍വെ അതിരടയാള നിയമം പതിമൂന്നാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനമെടുത്ത് സര്‍വെ അതിരടയാള നിയമം 10-ാം വകുപ്പ്, രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂഉടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.
വസ്തുലേലം
മല്ലപ്പളളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17 ല്‍ 11437 നമ്പര്‍ തണ്ടപ്പേരിലുളള സ്ഥാവരവസ്തുക്കള്‍ നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കുളള കോടതിപിഴ കുടിശിക തുക വസൂലാക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11.30ന് കല്ലൂപ്പാറ വില്ലേജ് ഓഫീസ് സ്ഥലത്ത് മല്ലപ്പളളി തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293. ഇ-മെയില്‍ : [email protected]
ധാതുലവണ മിശ്രിതം വിതരണം ചെയ്തു
ഏഴംകുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ ഉദ്ഘാടനം നിര്‍വഹിച്ചു. മെച്ചപ്പെട്ട പാലുല്പാദനം ലക്ഷ്യമിട്ട് പഞ്ചായത്തിലെ 150 ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായാണ് ധാതുലവണം വിതരണം ചെയ്തത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.ആര്‍ ബേബി ലീന അധ്യക്ഷയായി. ഏഴംകുളം മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നീലിമ എസ്.രാജ്, വാര്‍ഡ് അംഗം എം.മേഴ്‌സി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാലിയേറ്റീവ് സംഗമം നടന്നു
തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗികളുടെ വിനോദയാത്രയും സ്‌നേഹ സംഗമവും നടത്തി. കുളനട ആരോഗ്യനികേതനില്‍ നടന്ന സ്‌നേഹ സംഗമം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് തോമസ് റ്റി. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജോണ്‍, ഗീതാറാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, മെഡിക്കല്‍ ട്രസ്റ്റ് ഡയറക്ടര്‍ ഡോ. വിജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ. എല്‍ ശ്രുതി, പഞ്ചായത്ത് സെക്രട്ടറി ആര്‍. ശ്രീല തുടങ്ങിയവര്‍ പങ്കെടുത്തു.
കാന്‍സര്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു
ആരോഗ്യം ആനന്ദം-കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി അരയാഞ്ഞിലിമണ്ണ് ജനകീയ ആരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചര്‍ സിനി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. അരയാഞ്ഞിലിമണ്ണ് വാര്‍ഡ് അംഗം സി.എസ് സുകുമാരന്‍ അധ്യക്ഷയായി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജെ. എസ് അജിന്‍, പി.ആര്‍. രാജിമോള്‍, നിഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോണിക്ക ബിനു, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍ അഞ്ജിത ആര്‍.നായര്‍, ആശ പ്രവര്‍ത്തകരായ വി.കെ വിജയകുമാരി, കെ.ഒ മറിയകുട്ടി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍ 32 പേരിലും പാപ്‌സ്മിയര്‍ ടെസ്റ്റ് 30 പേരിലും നടത്തി.