
konnivartha.com: സ്കൂൾ മുറ്റത്തേക്ക് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ സ്കൂള്‍ മുറ്റത്ത് വട്ടം കറക്കി അഭ്യാസ പ്രകടനം . സ്കൂള്‍ ജീവനക്കാർ സ്കൂളിന്റെ ഗേറ്റ് പൂട്ടിയ ശേഷം പൊലീസിൽ വിവരമറിയിച്ചു.പൊലീസ്, കാറും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും സ്കൂളിൽ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് അഭ്യാസപ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു .പത്തനംതിട്ട സ്വദേശിയായ ജോസ് അജി (19) ആണ് കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശി ജുവൽ തോമസും (19).
കോന്നി ആർവിഎച്ച്എസ്എസിൽ ഇന്നലെ ആണ് സംഭവം.10–ാം ക്ലാസിന്റെ യാത്രയയപ്പ് കൊഴുപ്പിക്കാൻ ചില വിദ്യാർഥികൾ വാടകയ്ക്കെടുത്തതാണ് കാർ.യാത്രയയപ്പിൽ ഫോട്ടോഷൂട്ടിനും അഭ്യാസപ്രകടനം നടത്താനുമാണ് വിദ്യാർഥികൾ കാർ വാടകയ്ക്കെടുത്തത്. 2000 രൂപ നൽകി ബിഎംഡബ്ല്യു കാർ കൊണ്ടു വന്നതാണെന്ന് അറിയുന്നത്.