
konnivartha.com: കോന്നി കല്ലേലി വയക്കരയിൽ നിന്നും വയക്കര പാലത്തിൽ നിന്നും ഒരേക്കറിൽ നിന്നുമൊക്കെ വടക്കായോ – വടക്ക് കിഴക്ക് ദിശയിലോ ദൃശ്യമാകുന്ന ഉയർന്ന മല പാപ്പിനി കോട്ടയാണ്.
അച്ചൻകോവിലാറിന് വടക്ക് ദിശയിലായി സ്ഥിതിചെയ്യുന്ന പാപ്പിനിയുടെ ഏറ്റവും കൂടിയ ഉയരം 395 മീറ്ററാണ്. പാപ്പിനിയിൽ നിന്നും പ്രവഹിക്കുന്ന നീർചാലുകൾ കൊക്കാത്തോട്, നടുവത്തുമൂഴി എന്നീ തോടുകൾക്ക് ജലം പ്രദാനം ചെയ്യുന്നു എന്ന് ചരിത്ര ഗവേഷകന്‍ അരുണ്‍ ശശി സാക്ഷ്യപ്പെടുത്തുന്നു . പാപ്പിനി കോട്ടയുടെ തെക്ക് കിഴക്കായാണ് കാട്ടാത്തിപ്പാറ സ്ഥിതിചെയ്യുന്നത്.
കൊക്കാത്തോടിന് ജലം പ്രദാനം ചെയ്യുന്ന പാപ്പിനി ഉപ നീർത്തടത്തിന്റെ വിസ്തൃതി 9.6035 ച.കി.മി.യാണ്. ഇഞ്ചചപ്പാത്തിന് വടക്ക് കിഴക്കായി ഈ ഉപനീർത്തടം വ്യാപിച്ചു കിടക്കുന്നു. ഈ ഉപ നീർത്തടത്തിൻറെ വടക്ക് ദിശയിൽ നിന്നുള്ള നീർച്ചാലുകൾ നടുവത്തുമൂഴി തോട്ടിലേക്ക് ജലമെത്തിക്കുന്നു. നടുവത്തുമൂഴി തോടിന് വടക്ക് കിഴക്കായി വ്യാപിച്ചു കിടക്കുന്ന നടുവത്തുമൂഴി- പാപ്പിനി ഉപനീർത്തടത്തിന്റെ വിസ്തൃതി 9.5212 ച.കി.മിയാണ്.
നിരവധി ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് കല്ലേലിയും കിഴക്കന്‍ പ്രദേശങ്ങളും .നിരവധി മലകളാല്‍ ചുറ്റപ്പെട്ട വലിയൊരു ഭൂപ്രദേശം ആണ് കല്ലേലിയും കൊക്കാതോടും അടങ്ങുന്ന ഭൂപ്രദേശം .കിഴക്ക് അച്ചന്‍കോവില്‍ ,കോടമല ,ഉളക്കചാണ്ടി പാറ ,പാപ്പിനി കോട്ട ,മേടപ്പാറ ,കൊതകുത്തി പാറ തുടങ്ങിയ മലകളുടെ സംഗമ ഭൂമികയാണ് ഈ പ്രദേശം .ചരിത്ര സത്യത്തിലേക്ക് ഇവയെല്ലാം വെളിച്ചം വീശുന്നു .