
കണ്ണൂര്‍ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് പതിമൂന്നില്‍ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു
. പുനരധിവാസ മേഖലയിൽ വൈകിട്ടോടെയാണു സംഭവം.പരിസരത്ത് കാട്ടാന നിലയുറപ്പിച്ചതു പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു .പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി