
konnivartha.com: കഴിഞ്ഞ രണ്ടു ദിവസമായി കോന്നി എലിയറക്കല്‍ ,ഇളയാംകുന്നു മേഖലയില്‍ അവ്യക്തമായി സി സി ടി വി ക്യാമറകള്‍ പതിഞ്ഞ “ജീവി ” പുള്ളിപ്പുലിയോ വള്ളിപ്പുലിയോ മാക്കാനോ എന്തും ആയിക്കോട്ടെ മേഖലയിലെ ജനങ്ങളുടെ ഭീതി അകറ്റി “ജീവി ഏതെന്നു കണ്ടെത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് കോന്നി ഡി എഫ് ഒയ്ക്ക് കത്ത് നല്‍കി .
പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്ള നെടുവിനാക്കുഴി ഭാഗത്ത് പുലിയേയും കുട്ടിയേയും കണ്ടെന്നു നിവാസികള്‍ പറയുന്നു .ഉഷ എന്ന സ്ഥലവാസി ഇക്കാര്യം ഫോണില്‍ വിളിച്ചു അറിയിച്ചു . തുടര്‍ന്ന് എലിയറക്കല്‍ മില്ലിന്‍റെ സമീപത്തുകൂടി നായ്ക്കളെ ഓടിച്ച് കൊണ്ട് ഒരു ജീവി പോകുന്നത് സി സി ടി വിയില്‍ കണ്ടു . പ്രദേശത്ത് പുലിക്കൂട് വെച്ചു “ഭീകര ജീവിയെ “പിടികൂടണം എന്ന് പഞ്ചായത്ത് വനം വകുപ്പിനോട് ആവശ്യം ഉന്നയിച്ചു . ജനങ്ങളുടെ ഭീതി അകറ്റുവാന്‍ വനം വകുപ്പ് ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം എന്ന് പഞ്ചായത്ത് അധ്യക്ഷ ആവശ്യം ഉന്നയിച്ചു .