Trending Now

കോന്നി അരുവാപ്പുലത്ത് കാട്ടു പന്നി ഇടിച്ചു:ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരിക്ക്

 

konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്ത്‌ വെച്ചു ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ കാട്ടു പന്നി ആക്രമിച്ചു . ഗുരുതര പരിക്ക് പറ്റിയ കോന്നി എലിയറക്കല്‍ ഉള്ള പൂക്കടയിലെ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

പൂക്കളുമായി ബൈക്കില്‍ അരുവാപ്പുലം ക്ഷേത്രത്തിലേക്ക് വന്ന യുവാവ് സഞ്ചരിച്ച ബൈക്കിലേക്ക് കാട്ടു പന്നി ഇടിച്ചു .ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു .തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ യുവാവിനെ ഇതുവഴി വന്ന പിക്ക് അപ്പ് വാഹനത്തില്‍ ആണ് ആശുപതിയിലേക്ക് കൊണ്ട് പോയത് . വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശമാണ് അരുവാപ്പുലം

error: Content is protected !!