
konnivartha.com : ബജറ്റിൽ ഭൂനികുതി 50% വർദ്ധിപ്പിച്ച് ഇടതുപക്ഷ ഗവൺമെൻ്റ് സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മാത്യു കുളത്തിങ്കൽ പറഞ്ഞു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, അഡ്വ റ്റി.എച്ച് സിറാജുദ്ദീൻ, മോഹനൻ മുല്ലപ്പറമ്പിൽ, പ്രിയ എസ്. തമ്പി, സലാം കോന്നി, രാജവ് മള്ളൂർ, അഡ്വ എസ്. റ്റി ഷാജികുമാർ, ഷിനു അറപ്പുരയിൽ, തോമസ് കാലായിൽ, പ്രകാശ് പേരങ്ങാട്ട്, സി.കെ ലാലു, പി. എച്ച് ഫൈസൽ, സുലേഖ വി. നായർ, രതീഷ് മുരുപ്പേൽ, രഞ്ചു.അർ, സിന്ധു സന്തോഷ്, ശോഭ മുരളി, അർച്ചന ബാലൻ, ലിസിയാമ്മ ജോഷ്വാ, മോഹനൻ കാലായിൽ, ജി. സണ്ണിക്കുട്ടി, അരുൺ വകയാർ, റോബിൻ ചെങ്ങറ, ആർ.അജയകുമാർ, തോമസ് ഡാനിയേൽ, മാത്യുകുട്ടി അതുമ്പുംകുളം, സനൽ സണ്ണി എന്നിവർ പ്രസംഗിച്ചു.