
konnivartha.com: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ ഫെബ്രുവരി 22 ന് വൈകിട്ട് ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ 24 ന് വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിനമായ 25 ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയും മദ്യ വില്‍പന നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവിട്ടു.