Trending Now

കുവൈറ്റ്‌ കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )

Spread the love

konnivartha.com: കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റിൽ എത്തിയ പ്രവാസികളുടെ കൂട്ടായ്മയായ കോന്നി നിവാസി സംഗമം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്‍ററില്‍ വച്ച് കേരള ബ്ലഡ് ഡൊണേറ്റഡ് ചാപ്റ്ററും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ആണ് കുവൈറ്റ്‌ കോന്നി നിവാസി സംഗമം സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു .

കഴിഞ്ഞ ഇരുപതു വര്‍ഷമായി കോന്നിയില്‍ നിന്നും കുവൈറ്റില്‍ എത്തിയ പ്രവാസികളുടെ കൂട്ടായ്മയാണ് കുവൈറ്റ്‌ കോന്നി നിവാസി സംഗമം. സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം ആണ് സംഘടന എന്ന് ഭാരവാഹികള്‍ പറഞ്ഞു .

കുവൈറ്റ്‌ കോന്നി നിവാസി സംഗമം ഭാരവാഹികള്‍
രക്ഷാധികാരി :രാമചന്ദ്രൻ സഹ രക്ഷാധികാരി :ബാബു വർഗ്ഗീസ്,പ്രസി: ജോൺ മാത്യു,വൈസ് :ഷാജി ജോർജ്,ജന:സെ : സജീവ്,സെക്രട്ടറി: സ്നേഹാസൂരജ്,ഖജാൻജി – സൂരജ് വർഗ്ഗീസ്

error: Content is protected !!