
കുംഭ മാസ പിറവിയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിലവറയിലെ 999 സ്വർണ്ണ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി ഭക്ത ജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകി.
എല്ലാ മലയാള മാസം ഒന്നാം തീയതിയും ഉത്സവ വിശേഷാൽ നാളിലും മാത്രമാണ് സ്വർണ്ണ മലക്കൊടിയുടെ ദർശനം ഉള്ളത്. രാവിലെ 5 മണിക്ക് നവാഭിഷേക പൂജയ്ക്ക് ശേഷം മലക്കൊടിയുടെ നിലവറ തുറന്ന് മല വിഭവങ്ങൾ, വറപ്പൊടി, തെണ്ടും തെരളിയും, കരിക്കും കലശവും സമർപ്പിച്ചു ഊട്ട് പൂജ നൽകി ഭക്തർക്ക് ദർശനത്തിന് വേണ്ടി പൂജകൾ അർപ്പിച്ച് സമർപ്പിക്കും. വൈകിട്ട് 41 തൃപ്പടി പൂജയും ദീപ നമസ്കാരത്തിന് ശേഷം നിലവറ അടയ്ക്കും. അടുത്ത മലയാള മാസം ഒന്നാം തീയതി നിലവറ തുറക്കും. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം നൽകി.