Trending Now

ഭരണിക്കാവ് – പത്തനംതിട്ട -മുണ്ടക്കയം ദേശീയപാത :2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

konnivartha.com: ഭരണിക്കാവിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാത 183 എ യുടെ വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആന്‍റോ ആന്റണി എം പി അറിയിച്ചു .

ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് എത്തി ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്.

116.8 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാത നിർമ്മിക്കുകയാണ് ലക്ഷ്യം. പാത കടന്നുപോകുന്ന ചില ഭാഗങ്ങളിൽ ബൈപ്പാസുകൾ നിർമ്മിച്ചാണ് പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.

error: Content is protected !!