
konnivartha.com: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് ( 12/02/2025 ) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
കുംഭമാസം 1ന് രാവിലെ 5ന് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10ന് നട അടയ്ക്കും.