Trending Now

ഷെയിൻ നിഗം നായകനാകുന്ന “എൽ ക്ലാസിക്കോ” ടൈറ്റിൽ പോസ്റ്റർ റിലീസായി

Spread the love

 

konnivartha.com: നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. എൽ ക്ലാസിക്കോ എന്നാണ് ചിത്രത്തിന്റെ പേര്.

അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയിൻ നിഗം പങ്കു വച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയ്തിട്ടുണ്ട്. നവാഗതനായ റോഷ് റഷീദ് ആണ് എൽ ക്‌ളാസ്സിക്കോയുടെ സംവിധാനം നിർവഹിക്കുന്നത്.

ചെമ്പൻ വിനോദും അനുപമ പരമേശ്വരനുമാണ് ഷെയിൻ നിഗത്തിനോടൊപ്പം എൽ ക്ലാസിക്കോയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീർ സുഹൈലും രോഹിത് റെജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് എൽ ക്ലാസിക്കോയുടെ നിർമ്മാണം നിർവഹിക്കുന്നത്. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ

error: Content is protected !!