Trending Now

മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങള്‍

Spread the love

 

മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങള്‍. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 10 വിദ്യാലയങ്ങളും ഹരിതപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം. പ്രസിഡന്റ് പിങ്കി ശ്രീധര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍ അധ്യക്ഷയായി.

ഹരിത വിദ്യാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, വാര്‍ഡ് മെമ്പര്‍മാരായ രജനി ബിജു, ഷൈനി ലാല്‍, വിനീത അനില്‍, സുരേഷ് കുമാര്‍, ശ്രീദേവി ടോണി, ശുഭാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!