
അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍
പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെവെള്ളം തുറന്നുവിടുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറ•ുള നിവാസികളും മാരാമണ്‍ കണ്‍വന്‍ഷന്‍ സമ്മേളനങ്ങളുടെ സംഘാടകരും ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നദിയില്‍ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
വിദേശത്ത് സ്റ്റാഫ് നഴ്സ്
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസേവനമേഖലയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് 100 ലധികം പുരുഷ സ്റ്റാഫ് നഴ്സ് ഒഴിവുകളില്‍ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം.
യോഗ്യത ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ് (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്‌കുലര്‍ ലൈഫ് സപ്പോര്‍ട്ട്), മെഡിക്കല്‍ നഴ്സിങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം. വിശദമായ സിവി, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 18 നകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.norkaroots.org www.nifl.norkaroots.org
അബുദാബി ആരോഗ്യ വകുപ്പിന്റെ (ഡിഒഎച്ച്) മെഡിക്കല്‍ പ്രാക്ടിസിംഗ് ലൈസന്‍സ് (രജിസ്ട്രേഡ് നഴ്സ്) ഉളളവര്‍ക്ക് മുന്‍ഗണന. അല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം യോഗ്യത നേടണം.
അബൂദാബിയിലെ വിവിധ മെയിന്‍ലാന്‍ഡ് ക്ലിനിക്കുകള്‍ (ആഴ്ചയില്‍ ഒരു ദിവസം അവധി) ഇന്‍ഡസ്ട്രിയല്‍ റിമോട്ട് സൈറ്റ്, ഓണ്‍ഷോര്‍ (മരുഭൂമി) പ്രദേശം, ഓഫ്ഷോര്‍, ബാര്‍ജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ (ജലാശയത്തിലുളള പ്രദേശങ്ങള്‍) സൈക്കിള്‍ റോട്ടേഷന്‍ വ്യവസ്ഥയില്‍ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും. 5,000 ദിര്‍ഹം ശമ്പളവും, ഷെയേഡ് ബാച്ചിലര്‍ താമസം, സൗജന്യഭക്ഷണം അല്ലെങ്കില്‍ പാചകംചെയ്യുന്നതിനുളള സൗകര്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. ഫോണ്‍: 0471-2770536, 539, 540, 577, ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939, +91-8802 012 345
വിദേശ തൊഴില്‍ വായ്പാ പദ്ധതി
പട്ടികജാതി-പട്ടികവര്‍ഗവികസന കോര്‍പ്പറേഷനും പട്ടികജാതി വികസന വകുപ്പും നടപ്പാക്കുന്ന വിദേശ തൊഴില്‍പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം. നോര്‍ക്ക റൂട്ട്‌സ്, ഒഡേപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ടു ലക്ഷം രൂപ. അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് പട്ടികജാതി വികസന വകുപ്പ് അനുവദിച്ച തുകയില്‍ നിന്നും സബ്സിഡിയായി അനുവദിക്കും. 50 വയസ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായ അപേക്ഷകര്‍ക്ക് മാത്രം സബ്സിഡി അര്‍ഹത.
വായ്പയുടെ പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിരിക്കണം. താല്‍പ്പര്യമുള്ള അപേക്ഷകര്‍ അപേക്ഷാഫോമിനും വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
പഠനോപകരണങ്ങള്‍ നല്‍കി
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പട്ടികജാതി-പട്ടികവര്‍ഗ കുട്ടികള്‍ക്ക് വീടുകളില്‍പഠിക്കുന്നതിനായി പഠനമേശയും കസേരയും നല്‍കി. 60 കുട്ടികള്‍ക്കാണ് നല്‍കിയത്. പ്രസിഡന്റ് റ്റി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോഗിച്ചത്. ഉപരിപഠനം നടത്തുന്ന 12 കുട്ടികള്‍ക്ക് 25000 മുതല്‍ 40000 രൂപ വരെ മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് നല്‍കി. അഞ്ച് കുട്ടികള്‍ക്ക് ലാപ് ടോപ്പ് നല്‍കും. ഒമ്പത് ലക്ഷം രൂപ വിദ്യാഭ്യാസ പ്രോജക്ടുകള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വെസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ രമാദേവി, ഇ വി വര്‍ക്കി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജന്‍, രാജി വിജയകുമാര്‍, പ്രസന്നകുമാരി, ഷാജി കൈപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്പൂര്‍ണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനം
മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങള്‍. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 10 വിദ്യാലയങ്ങളും ഹരിതപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം. പ്രസിഡന്റ് പിങ്കി ശ്രീധര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍ അധ്യക്ഷയായി.
ഹരിത വിദ്യാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, വാര്‍ഡ് മെമ്പര്‍മാരായ രജനി ബിജു, ഷൈനി ലാല്‍, വിനീത അനില്‍, സുരേഷ് കുമാര്‍, ശ്രീദേവി ടോണി, ശുഭാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മീഡിയ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സി-ഡിറ്റ് ഹെഡ് ഓഫീസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. ഫോണ്‍ : 8547720167. വെബ്സൈറ്റ് : https://mediastudies.cdit.org/
കൗണ്‍സിലര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
കുടുംബകോടതി ചട്ടപ്രകാരം അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ (എംഎസ്ഡബ്ല്യൂ), സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് അഞ്ചിന് മുമ്പ് അടൂര്‍ കുടുംബകോടതി ജഡ്ജ് മുമ്പാകെ സമര്‍പ്പിക്കണം.
മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അലങ്കാര മത്സ്യകുഞ്ഞുങ്ങളെ സര്‍ക്കാര്‍ നിരക്കില്‍ വിലയിട്ട് ഫെബ്രുവരി 13ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. ഫോണ്‍ : 9846604473.
നാഷണല്‍ യൂത്ത് സെമിനാര്‍
സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18നും 40 നും മധ്യേ പ്രായമുള്ളവര്‍ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്യെര്യീൗവേലൊശിമൃ@ഴാമശഹ.രീാ മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. ഫോണ്‍: 8086987262, 0471-2308630.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട്കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് ഇന്റ്‌റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ദേശീയ/അന്താരാഷ്ട്രതലത്തിലുള്ള സ്പോര്‍ട്സ്മത്സരങ്ങളില്‍ പങ്കെടുക്കുന്ന സേവനത്തിലുള്ളവരുടേയും വിമുക്തഭട•ാരുടേയും ആശ്രിതര്‍ക്കുള്ള സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 20നകം ജില്ലാസൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.