Trending Now

ലക്ഷദ്വീപിന് സമീപം ചെറിയ മൂന്ന് ഭൂചലനം:സുനാമി മുന്നറിയിപ്പ് ഇല്ല

 

ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ മൂന്നു ചെറിയ ഭൂചലനം ഉണ്ടായി .ഇതിന്‍റെ ഫലമായി കാസർകോടിന്റെ മലയോര മേഖലകളിൽ ചെറിയ മുഴക്കം അനുഭവപ്പെട്ടു . കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും ഉണ്ടായത് . കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടത് . ഇത് ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

സുനാമി മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

error: Content is protected !!