
konnivartha.com: ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെപറ്റിയും, കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂമെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ലാകമ്മിറ്റി നിവേദനം നൽകി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമെൻ എംപവർമെൻ്റ് എക്സിക്യൂട്ടിവ് അംഗവും,കരുതൽ കോ-ഓർഡിനേറ്ററും,നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് ജില്ലാപ്രസിഡന്റും,കണ്ടനാട് ഈസ്റ്റ് എഴക്കരനാട് സെന്റ്.ജോസഫ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരിയുമായ ഫാദർ.ബെന്യാമിൻ ശങ്കരത്തിൽ അച്ചൻ്റെ നേതൃത്വത്തിൽ ജില്ലാകമ്മിറ്റി അംഗങ്ങൾ ചേർന്നാണ് നിവേദനം നൽകിയത്.