konnivartha.com: കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും.
പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍ , പ്രീ-പ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു.
അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വെബ്‌സൈറ്റ് :www.chenneerkara.kvs.ac.in