KONNIVARTHA.COM: കൈപ്പട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കൈമാറി.24.75 ലക്ഷം രൂപയാണ് വാഹന വില.സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ബസിന്റെ താക്കോൽ ഏറ്റുവാങ്ങി.
നിലവിൽ സ്കൂളിൽ ഓട്ടോറിക്ഷയിലും മറ്റു ചെറിയ വാഹനങ്ങളിലുമാണ് കുട്ടികൾ എത്തിച്ചേരുന്നത്. പുതിയ ബസ് അനുവദിച്ചതോടെ കൂടുതൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി സാധിക്കും.
കൈപ്പട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് ചടങ്ങും നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു ചാർലി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ ,സ്കൂൾ പ്രിൻസിപ്പൽ സജിത ബീവി, സ്കൂൾ ഹെഡ് മാസ്റ്റർ സുജ ടി,ശ്രീലേഖ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുഭാഷ്, സുധാകരൻ,ആൻസി വർഗീസ്, പി ടി എ പ്രസിഡന്റ് പ്രകാശ്. ജി തുടങ്ങിയവർ സംസാരിച്ചു.